ഇമാമുൽ ഹറമൈൻ(റ)(ഹി.478) എഴുതുന്നു.
وَأَلْحَقَ الشَّافِعِي بِذَلِكَ عِمَارَةَ قُبُورِ الْأَنْبِيَاءِ الوَهَذَا حَسَنٌ فَإِنَّ قُبُورَهُمْ مَشَاهِدُ قَوْمٍ وَعِمَارَتُهَا قُرْبَةً وَكَانَ شَيْخِي يَمِيلُ إِلَى ذَلِكَ فِي قُبُورِ مَشَايِخِ الْإِسْلَامِ وَعُلَمَاءِ الدِّينِ بِنَاءً عَلَى مَا ذَكَرْنَاهُ،
(نهاية المطلب في دراية المذهب 297/11 - الجويني، الإمام الحرمين (ت (478)
മസ്ജിദ് നിർമാണം പോലുള്ള കാര്യങ്ങൾക്കു വേണ്ടി വസ്വി യ്യത് പറ്റുമെന്നതിനോട് ഇമാം ശാഫിഈ(റ) അമ്പിയാക്കളുടെ ഖബ്റുകളുടെ പരിപാലനം കൂടെ ചേർത്തു പറഞ്ഞിട്ടുണ്ട്. അത് നല്ലതാണ്. കാരണം: അവരുടെ ഖബ്റുകൾ അവരുടെ ശേഷിപ്പാണ്. അത് പരിപാലിക്കൽ പുണ്യകർമ്മമാണ്. ഇക്കാ രണത്തിനു വേണ്ടി എന്റെ ശൈഖ് ഇതിലേക്ക് മശാഇഖൻ മാരുടെയും ഉലമാക്കളുടെയും ഖബ്റുകളെ ചേർത്തിപ്പറഞ്ഞിട്ടുണ്ട്. (നിഹായതുൽ മത്വലബ്/ ഇമാമുൽ ഹറമൈനി(റ):11/297)
ശാഫിഈ പണ്ഡിതരിലെ മുൻഗാമികളിൽ ഏറ്റവും ഏറ്റവും കൂടുതൽ മദ്ഹബ് അറിയുന്ന പണ്ഡിതനാണ് ഇമാമുൽ ഹറമൈൻ(റ). ഇതേ ആശയം ശേഷം വന്ന മുഴുവൻ ശാഫിഈ പണ്ഡിതരും അംഗീകരിച്ച് എഴുതിയിട്ടുണ്ട്.
ഇമാം ഇബ്നു അബ്ദുൽ ബർ(റ) എഴുതുന്നു.
عبد الله بن عبد الحكم
ابْن أَعْيَنَ بْنِ اللَّيْثِ مَوْلَى عُثْمَانَ بْنِ عَفَّانَ ﵁ يُكَنَّى أَبَا مُحَمَّدٍ رَوَى عَنِ الشَّافِعِيِّ وَأَخَذَ عَنْهُ وَكَتَبَ كُتُبَهُ لِنَفْسِهِ وَلابْنِهِ مُحَمَّدٍ وَكَانَ مُتَحَقِّقًا بِقَوْلِ مَالِكٍ وَكَانَ صَدِيقًا لِلشَّافِعِيِّ وَعَلَيْهِ نَزَلَ إِذْ جَاءَ مِنْ بَغْدَادَ إِلَى مِصْرَ وَعِنْدَهُ مَاتَ الشَّافِعِيُّ وَدُفِنَ فِي وَسَطِ قُبُورِ بَنِي عَبْدِ الْحَكِم بِمِصْرَ وَبَنَوْا عَلَى قَبْرِهِ قُبَّةً وَتُوُفِّيَ عَبْدُ اللَّهِ بْنُ عَبْدِ الْحَكَمِ فِي شَهْرِ رَمَضَانَ سَنَةَ أَربع عشرَة وَمِائَتَيْنِ وَمِنْهُم
الانتقاء في فضائل الثلاثة الأئمة الفقهاء ١/١١٣ — ابن عبد البر (ت ٤٦٣)
ഇബ്നു അബ്ദുൽ ഹകം(റ) ഇമാം ഷാഫി(റ)ൽ നിന്ന് അറിവ് സ്വീകരിക്കുകയും അവിടുത്തെ കിതാബുകൾ തനിക്കും തൻ്റെ മകനും വേണ്ടി എഴുതുകയും ചെയ്തു. മാലികി ഇമാമിൻ്റെ മദ്ഹബിൽ അഗ്രഗണ്യനാണ് അദ്ദേഹം. ഇമാം ശാഫിഈ(റ) മിസ്റിൽ വന്നാൽ ഇബ്നു അബ്ദുൽ ഹകമിന്റെ കൂടെയാണ് താമസിക്കാറുള്ളത്. അവിടെയാണ് ഇമാം വഫാതാകുന്നതും. തന്റെ മക്കളുടെ ഖബ്റുകൾക്ക് ഇടയിലാണ് ഇമാം ഷാഫിഈ(റ)വിനെ മറവ് ചെയ്തത്. അവർ അവിടുത്തെ ഖബറിന് മുകളിൽ ഖുബ്ബ നിർമ്മിച്ചു. (അൽ ഇൻതിഖാഅ്/ ഇമാം ഇബ്നു അബ്ദുൽ ബർ(റ):113)

