സ്വഫർ മാസത്തെ, പല വിപത്തുകളും സംഭവിക്കുന്ന മാസമാണെന്നും ആ മാസത്തിൽ വിവാഹം, മറ്റു നല്ല കാര്യങ്ങൾ തുടങ്ങാൻ പാടില്ല എന്ന ഒരു ധാരണ സാധാരണക്കാർക്കിടയിലുണ്ട്. ഈ ധാരണ ശരിയല്ല.
സ്വഫറിനെ അവലക്ഷണമായി കാണുന്ന സ്വഭാവം മുൻകാലത്ത് തന്നെയുണ്ട്.
എന്നാൽ നബി(സ) യുടെ ഒരു ഹദീസ് ഇമാം മുസ്ലിം (റ) ഇപ്രകാരം ഉദ്ധരിക്കുന്നു.
"لَا عَدْوَى وَلَا صَفَرَ وَلَا غُولَ"( مسلم)
ഈ ഹദീസിലെ "ലാ സ്വഫറ" എന്നതിന് ഇമാമുകൾ വ്യത്യസ്ത വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്.
"സ്വഫർ മാസം നാശങ്ങളും വിപത്തുകളും വ്യാപകമായി സംഭവിക്കുന്ന ലക്ഷണക്കേടിന്റെ മാസമാണെന്ന ജനങ്ങളിലുണ്ടായിരുന്ന വിശ്വാസത്തിനുള്ള, നബി (സ)യുടെ തിരുത്താണ് മേൽ ഹദീസ്"
കൂടാതെ നബി (സ)യുടെ പ്രിയ പുത്രി ഫാത്വിമ(റ)യെ അലി(റ)ന് വിവാഹം ചെയ്തു കൊടുത്തത് സ്വഫറിലായിരുന്നു.
അതുകൊണ്ട് സൗകര്യപ്പെടുമെങ്കിൽ ശവ്വാലിലെന്നപോലെ, സ്വഫറിലും നികാഹ് സുന്നത്തുണ്ടെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്.
ബഹു: ഇബ്നു റജബ് (റ) പറയുന്നു. :സ്വഫർ മാസത്തേയും മറ്റും അവലക്ഷണമായി കാണുന്ന പ്രവണത ശരിയല്ല.മനുഷ്യൻ സത്കർമങ്ങളിൽ മുഴുകുന്ന സമയം, അവനു ബറകത്തുള്ള സമയവും ദുഷ്കർമ്മങ്ങൾ ചെയ്യുന്ന സമയം അവന്റെ ലക്ഷണക്കേടിന്റെ സമയവുമാണ്.
(ലത്വാഇഫുൽ മആരിഫ്)
وَعَنْ بُرَيْدَةَ - رضي الله عنه: «أَنَّ النَّبِيَّ - ﷺ - كَانَ لَا يَتَطَيَّرُ مِنْ شَيْءٍ، فَإِذَا بَعَثَ عَامِلًا سَأَلَ عَنِ اسْمِهِ، فَإِذَا أَعْجَبَهُ اسْمُهُ فَرِحَ بِهِ، وَرُئِيَ بِشْرُ ذَلِكَ فِي وَجْهِهِ. وَإِنْ كَرِهَ اسْمَهُ رُئِيَ كَرَاهِيَةُ ذَلِكَ فِي وَجْهِهِ. وَإِذَا دَخَلَ قَرْيَةً سَأَلَ عَنِ اسْمِهَا، فَإِنْ أَعْجَبَهُ اسْمُهَا فَرِحَ بِهِ وَرُئِيَ بِشْرُ ذَلِكَ فِي وَجْهِهِ، وَإِنْ كَرِهَ اسْمَهَا رُئِيَ كَرَاهَةُ ذَلِكَ فِي وَجْهِهِ» .
رَوَاهُ أَبُو دَاوُدَ.(مشكاة)
وقوله: (ولا صفر) قال ابن الأثير في (النهاية) : وهو في زعم العرب حية في البطن تصيب الإنسان إذا جاع وتؤذيه، وأنها تعدي فأبطله الإسلام، وقال الكرماني : هو بفتحتين: حية في البطن اعتقدوا أنها أعدى من الجرب، وقالوا: زعموا أنها تعض إذا جاع، وما يوجد عند الجوع من الألم فمن عضه، وقيل: هو الشهر المعروف زعموا أن فيه تكثر الدواهي والفتن، وكانوا يستشئمون بدخول صفر فنفاه الشارع
لمعات التنقيح ٧/٥٢٧
ولا صفر» بفتحتين أريد به الشهر المشهور إما بمعنى أنه يتشاءمون به ويرون أنه يكثر فيه الدواهي والفتن
سندي على أبي داود ٤/٣٧
قال البيضاوي: ويحتمل أن يكون نفيا لما يتوهم أن شهر صفر تكثر فيه الدواهي والفتن
فيض القدير ٦/٤٣٣
وَقَالَ الْبَيْضَاوِيُّ: هُوَ نَفْيٌ لِمَا يُتَوَهَّمُ أَنَّ شَهْرَ صَفَرٍ تَكْثُرُ فِيهِ الدَّوَاهِي.
زرقاني على الموطأ ٤/٥٢٧
وَيسن أَن يتَزَوَّج فِي شَوَّال وَفِي صفر لِأَن رَسُول الله ﷺ تزوج عَائِشَة ﵂ فِي شَوَّال وَزوَّج ابْنَته فَاطِمَة عليا فِي شهر صفر على رَأس اثْنَي عشر شهرا من الْهِجْرَة
(نهاية الزين ٣٠٠)
*وأمّا تخصيص الشؤم بزمان دون زمان، كشهر صفر أو غيره، فغير صحيح* وإنّما الزّمان كلّه خلق الله تعالى، وفيه تقع أفعال بني آدم. فكلّ زمان شغله المؤمن بطاعة الله، فهو زمان مبارك عليه، وكلّ زمان شغله العبد بمعصية الله فهو مشئوم عليه. فالشؤم في الحقيقة هو معصية الله تعالى، كما قال ابن مسعود ﵁: إن كان الشؤم في شيء ففيما بين اللحيين، يعني اللسان
لطائف المعارف لابن رجب الحنبلي رحمه الله تعالى ١/١٣٨
