ഇമാം സുബ്കി(റ) എഴുതുന്നു:
قلت أنا أعلم أن الْمَالِكِيَّة كلهم أشاعرة لا أستثني أحدا والشَّافِعِيَّة غالبهم أشاعرة لا أستثني إلا من لحق منهم بتجسيم أو اعتزال مِمَّن لا يعبأ الله بِهِ وَالْحَنَفِيَّةُ أَكْثَرهم أشاعرة أعنى يَعْتَقِدُونَ عقد الأشعرى لا يخرج مِنْهُم إِلا من لحق منهم بالمعتزلة والحنابلة أكثر فضلاء متقدميهم أشاعرة لم يخرج مِنْهُم عَن عقيدة الأشعرى إِلَّا من لحق بأهل التجسيم وهم فى هَذه الفرقة من الحنابلة أكثر من غيرهم
طبقات الشافعية الإمام تاج الدين السبكي ٣/٣٧٧
എനിക്കറിയാം, മാലികി മദ്ഹബിലെ മുഴുവൻ ജനങ്ങളും അശാഇറത്താണ്. ശാഫിഈ മദ്ഹബ്കാരിൽ മുഅ്തസിലത്തിലേക്കും മുജസ്സിമത്തിലേക്കും ചേർന്ന വളരെ ചുരുക്കം പേരെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളവരെല്ലാം അശാഇറത്താണ്. ഹനഫി മദ്ഹബുകാരിലും മുഅ്തസിലത്തിലേക്ക് ചേർന്ന അൽപ്പം പേരൊഴിച്ചാൽ ബാക്കി മുഴുവനും അശാഇറത്ത് തന്നെ. ഹമ്പലി മദ്ഹബിലെ മഹത്തുക്കളായ മുൻഗാമികൾ മുഴുവനും അശ്അരികളാണ്. വളരെ കുറഞ്ഞ പേർ മാത്രം മുജസ്സിമുകളായിട്ടുണ്ട്. അവർ മറ്റു മദ്ഹബുകളെ അപേക്ഷിച്ച് ഹമ്പലികളിൽ കൂടുതലാണ്
ത്വബഖാത്തു ശാഫിഇയ്യഃ ഇമാം സുബ്കി 03/377

