ഗ്യാലറി
ഇസ്ലാമിക വിജ്ഞാനങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോകൾ, പോസ്റ്ററുകൾ, പഠന രേഖകൾ എന്നിവയുടെ ശേഖരം.
വീഡിയോകൾ
മുജാഹിദുകളുടെ മദ്ഹബ്..?
▪ "ഖുർആനും സുന്നതുമാണ് ഞങ്ങളുടെ പ്രമാണം, മദ്ഹബുകൾ പിന്തുടരാൻ പാടില്ല". എന്നു പറയുന്ന മുജാഹിദുകളും യഥാർത്ഥത്തിൽ മദ്ഹബ് പിൻപറ്റുന്നുണ്ട്.അവരുടെ മദ്ഹബ് പരിചയപ്പെടാം..▪ "ഖുർആനും ഹദീസും പിൻപറ്റുക" എന്ന് മുജാഹിദ് പറയുന്നതിനു പിന്നിലെ രഹസ്യം..!
പോസ്റ്ററുകൾ

ആരാണ് മൗദൂദി?ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിലൂടെ
null

ജാറങ്ങൾക്ക് അംഗീകാരം നൽകി ഇമാം ശാഫിഈ(റ)
ഇമാമുൽ ഹറമൈൻ(റ)(ഹി.478) എഴുതുന്നു.وَأَلْحَقَ الشَّافِعِي بِذَلِكَ عِمَارَةَ قُبُورِ الْأَنْبِيَاءِ الوَهَذَا حَسَنٌ فَإِنَّ قُبُورَهُمْ مَشَاهِدُ قَوْمٍ وَعِمَارَتُهَا قُرْبَةً وَكَانَ شَيْخِي يَمِيلُ إِلَى ذَلِكَ فِي قُبُورِ مَشَايِخِ الْإِسْلَامِ وَعُلَمَاءِ الدِّينِ بِنَاءً عَلَى مَا ذَكَرْنَاهُ،(نهاية المطلب في دراية المذهب 297/11 - الجويني، الإمام الحرمين (ت (478)മസ്ജിദ് നിർമാണം പോലുള്ള കാര്യങ്ങൾക്കു വേണ്ടി വസ്വി യ്യത് പറ്റുമെന്നതിനോട് ഇമാം ശാഫിഈ(റ) അമ്പിയാക്കളുടെ ഖബ്റുകളുടെ പരിപാലനം കൂടെ ചേർത്തു പറഞ്ഞിട്ടുണ്ട്. അത് നല്ലതാണ്. കാരണം: അവരുടെ ഖബ്റുകൾ അവരുടെ ശേഷിപ്പാണ്. അത് പരിപാലിക്കൽ പുണ്യകർമ്മമാണ്. ഇക്കാ രണത്തിനു വേണ്ടി എന്റെ ശൈഖ് ഇതിലേക്ക് മശാഇഖൻ മാരുടെയും ഉലമാക്കളുടെയും ഖബ്റുകളെ ചേർത്തിപ്പറഞ്ഞിട്ടുണ്ട്. (നിഹായതുൽ മത്വലബ്/ ഇമാമുൽ ഹറമൈനി(റ):11/297)ശാഫിഈ പണ്ഡിതരിലെ മുൻഗാമികളിൽ ഏറ്റവും ഏറ്റവും കൂടുതൽ മദ്ഹബ് അറിയുന്ന പണ്ഡിതനാണ് ഇമാമുൽ ഹറമൈൻ(റ). ഇതേ ആശയം ശേഷം വന്ന മുഴുവൻ ശാഫിഈ പണ്ഡിതരും അംഗീകരിച്ച് എഴുതിയിട്ടുണ്ട്.ഇമാം ഇബ്നു അബ്ദുൽ ബർ(റ) എഴുതുന്നു.عبد الله بن عبد الحكمابْن أَعْيَنَ بْنِ اللَّيْثِ مَوْلَى عُثْمَانَ بْنِ عَفَّانَ ﵁ يُكَنَّى أَبَا مُحَمَّدٍ رَوَى عَنِ الشَّافِعِيِّ وَأَخَذَ عَنْهُ وَكَتَبَ كُتُبَهُ لِنَفْسِهِ وَلابْنِهِ مُحَمَّدٍ وَكَانَ مُتَحَقِّقًا بِقَوْلِ مَالِكٍ وَكَانَ صَدِيقًا لِلشَّافِعِيِّ وَعَلَيْهِ نَزَلَ إِذْ جَاءَ مِنْ بَغْدَادَ إِلَى مِصْرَ وَعِنْدَهُ مَاتَ الشَّافِعِيُّ وَدُفِنَ فِي وَسَطِ قُبُورِ بَنِي عَبْدِ الْحَكِم بِمِصْرَ وَبَنَوْا عَلَى قَبْرِهِ قُبَّةً وَتُوُفِّيَ عَبْدُ اللَّهِ بْنُ عَبْدِ الْحَكَمِ فِي شَهْرِ رَمَضَانَ سَنَةَ أَربع عشرَة وَمِائَتَيْنِ وَمِنْهُمالانتقاء في فضائل الثلاثة الأئمة الفقهاء ١/١١٣ — ابن عبد البر (ت ٤٦٣)ഇബ്നു അബ്ദുൽ ഹകം(റ) ഇമാം ഷാഫി(റ)ൽ നിന്ന് അറിവ് സ്വീകരിക്കുകയും അവിടുത്തെ കിതാബുകൾ തനിക്കും തൻ്റെ മകനും വേണ്ടി എഴുതുകയും ചെയ്തു. മാലികി ഇമാമിൻ്റെ മദ്ഹബിൽ അഗ്രഗണ്യനാണ് അദ്ദേഹം. ഇമാം ശാഫിഈ(റ) മിസ്റിൽ വന്നാൽ ഇബ്നു അബ്ദുൽ ഹകമിന്റെ കൂടെയാണ് താമസിക്കാറുള്ളത്. അവിടെയാണ് ഇമാം വഫാതാകുന്നതും. തന്റെ മക്കളുടെ ഖബ്റുകൾക്ക് ഇടയിലാണ് ഇമാം ഷാഫിഈ(റ)വിനെ മറവ് ചെയ്തത്. അവർ അവിടുത്തെ ഖബറിന് മുകളിൽ ഖുബ്ബ നിർമ്മിച്ചു. (അൽ ഇൻതിഖാഅ്/ ഇമാം ഇബ്നു അബ്ദുൽ ബർ(റ):113)

പെരുന്നാൾ നിസ്കാരം സ്ത്രീകളും തെരുവിലേക്കോ!?
ദീനിന്റെ തുടക്ക കാലത്ത് ആർത്തവ കാരികൾ പോലും പെരുന്നാളിന് പുറത്തിറങ്ങിയെന്ന ഹദസീസിനെ ഉലമാക്കൾ വിശദീകരിക്കുന്നു.ഇമാം നവവി(റ)വും ഇമാം അസ്ഖലാനി(റ) വുംوأجابوا عن إخْرَاجِ ذَوَاتِ الْخُدُورِ وَالْمُخَبَّأَةِ بِأَنَّ الْمَفْسَدَةَ فِي ذَلِكَ الزَّمَنِ كَانَتْ مَأْمُونَةً بِخِلَافِ الْيَوْمَ وَلِهَذَا صَحَ عَنْ عَائِشَةَ رضى الله عنها لَوْ رَأَى رَسُولُ اللَّهِ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَابِيلَ (شرح مسلم: 178/6)ഫുഖഹാക്കൾ ഈ ഹദീസിന് നൽകിയ മറുപടി, ഇത് ഫിത് നകൾ നിർഭയത്വമുള്ള അക്കാലത്ത് മാത്രമാണ്. ഇക്കാലഘട്ട ത്തിൽ അങ്ങനെയല്ല. അതിനാലാണ് ആഇശാ(റ) തിരുവഫാതിന് ശേഷം പറഞ്ഞത്. ഉ “ഇന്നത്തെ സ്ത്രീകളുടെ ഈ പ്രശ്നങ്ങൾ നബി (സ) അറിഞ്ഞിരുന്നെങ്കിൽ അവരെ അവിടുന്ന് പള്ളിയെ തൊട്ട് തടയുമായിരുന്നു.”(ശറഹു മുസ്ലിം/ഇമാം നവവി(റ):6/178)يُخَصَّ ذَلِكَ بِمَنْ يُؤْمَنُ عَلَيْهَا وَبِهَا الْفِتْنَةُ وَلَا يَتَرَتَّبُ عَلَى حُضُورِهَا مَحْذُورٌ وَلَا تُزَاحِمُ الرِّجَالَ فِي الطُّرُقِ وَلَا فِي الْمَجَامِعِ (فتح الباري: 471/2)സ്ത്രീകൾക്കും അവളെ കൊണ്ട് മറ്റുള്ളവർക്കും ഫിത്നക്ക് സാധ്യ തയില്ലാത്തപ്പോഴും ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും വഴികളിലും പുരുഷൻമാരുമായി കൂടി കലരുന്ന രീതിയിൽ തിരക്കുകൾ ഇല്ലാത്ത സാഹചര്യത്തിലും മാത്രമേ പ്രസ്തുത ഹദീസ് ബാധകമാവുകയുള്ളൂ. (ഫത്ഹുൽ ബാരി/ ഇബ്നു ഹജറുൽ അസ്ഖലാനി(റ):2/471)

പൊതു പ്രവർത്തനങ്ങൾ സകാത്തിൽ നിന്നല്ല
| അർഹരായ വ്യക്തികൾക്ക് വ്യക്തികൾ തന്നെ നൽകുന്ന സാമ്പത്തികമായ ഇബാദതാണ് സകാത്ത്.| കച്ചവടം, സ്വർണ്ണം വെളളി, കറൻസി എന്നിവയുടെ സകാത്ത് പണമായാണ് അർഹരിലേക്ക് ഏൽപ്പിക്കേണ്ടത്.| പൊതു പ്രവർത്തനങ്ങൾക്കോ പള്ളി പോലുള്ള മത സ്ഥാപനങ്ങ ൾക്കോ നൽകരുതെന്ന് ബിദ്അതുകാർ പോലും എഴുതിയിട്ടുണ്ട്.| പുതിയ സകാത്ത് പിരിവിൻ്റെ പരസ്യങ്ങളിൽ പോലും, കുടിവെള്ള പദ്ധതി, സ്കോളർഷിപ്പ്, തുടങ്ങിയ ഒട്ടനേകം കാര്യങ്ങളിൽ പാവ ങ്ങളുടെ അവകാശമായ സകാത്ത് വിനിയോഗിച്ചത് കാണുന്നു.ശ്രദ്ധിക്കുക. 1400 വർഷത്തെ ഇസ്ലാമിൻ്റെ ചരിത്രത്തിൽ വ്യക്തി കൾ നിർവ്വഹിക്കേണ്ട ഇബാദത്തായ സകാത്തിന് ഒരൊറ്റ ഇമാമും കമ്മറ്റിയുണ്ടാക്കി നൽകിയതായി കാണാനാകില്ല.

ഫിത്ർ സകാത്തിൽ പോലും കൈയിട്ടു വാരുന്നു.!
| പെരുന്നാൾ ദിവസം നിർബന്ധമായും അവകാശികളിൽ എത്തിക്കേണ്ട ഫിത്ർ സകാത്തിന് പോലും പണം ചോദിച്ചു വാങ്ങുന്ന ബിദ്അതുകാരുടെ യാചനകളിൽ വീണുപോകരുത്!| ഇസ്ലാമിക ഭരണാധികരികൾക്കു പോലും ചോദിക്കാൻ അവകാശമില്ലാത്തതാണ് ഫിത്ർ സകാത്ത്.| കയ്യിൽ കിട്ടിയ ഫിത്ർ സകാത്ത് കൂട്ടിക്കുഴച്ച് നൽകിയവരി ലേക്ക് തന്നെ റിലീഫായി അയക്കുന്ന ദയനീയാവസ്ഥ ഈ വിവര മില്ലാത്ത ബിദഈ കമ്മറ്റികളിൽ സാധാരണയാണ്.| ഇത്തരം അനർഹമായ സകാത്തുകൾ സ്വരൂപിച്ച് നൽകിയതിന്റെ കണക്കുകൾ സംഘടനയുടെ ഔദാര്യമായി പ്രചരിപ്പിക്കുകയും പാവപ്പെട്ടവരെ ബിദ്അതിൻ്റെ കെണികളിൽ വീഴ്തുകയും ചെയ്യുന്നു. വഞ്ചിതരാവരുത്!

പിരിവ് കമ്മറ്റി സകാതിന്റെ വക്കീലല്ല
| ധന വിനിയോഗത്തിൽ പൂർണ്ണ വിശ്വസ്തനായ നിർണ്ണിത വ്യക്തിയെ സകാത്ത് നൽകാൻ ഏൽപ്പിച്ചു കൊടുക്കാം. ഇബാ ദത്തായതിനാൽ കഴിയുന്നത്രെ സ്വയം നൽകലാണുത്തമം.കമ്മറ്റികളെയോ സംഘടനകളെയോ ഏൽപ്പിച്ചാൽ വീടില്ലെന്ന് വ്യക്തം. കിട്ടിയതെല്ലാം കൂട്ടിക്കുഴച്ചു പൊതുകാര്യങ്ങളിലേക്ക് വിനിയോഗിച്ചു, വിഹിതം കേന്ദ്രത്തിനയക്കുന്ന സ്വഭാവമാണ് സകാത് കമ്മറ്റികൾക്കുള്ളത്. നിർണ്ണിത വ്യക്തിയല്ല.| വക്കീലിന് സകാത്ത് ഏൽപ്പിക്കലോടെ ഉടമസ്ഥൻ്റെ ഉത്തര വാദിത്ത്വം അവസാനിക്കില്ല. വകീൽ സൂക്ഷ്മതയോടെ നിർവ്വഹിച്ചി ല്ലെങ്കിൽ ഉടമസ്ഥൻ്റെ സകാത്ത് വീടില്ല. കുറ്റക്കാരനും അവനാണ്
പുസ്തകങ്ങൾ
ഇസ്തിഗാസ

അഹ്ലുസ്സുന്ന: ഒരു നിർണ്ണായക പഠനം

നബിദിനാഘോഷം സമ്പൂർണ്ണ വിശകലനം

മഖ്ബറയിലൂടെ... പ്രമാണം | ചരിത്രം | കർമശാസ്ത്രം

