ഇസ്ലാം
വിശ്വാസം
ആത്മീയം
കർമ്മ ശാസ്ത്രം
ചരിത്രം
ബിദ്അത്തുകാർ
ആദർശം
മരണപ്പെട്ടവർക്ക്
തൗഹീദ് ശിർക്ക്
സുന്നത് ബിദ്അത്
ഇസ്തിഗാസ തവസ്സുൽ
മദ്ഹബ്
അമ്പിയാ ഔലിയാക്കൾ
തബറുക് - ഏലസ്സ്
ജാറം - നേർച്ച
മീലാദാഘോഷം
തറാവീഹ്
ജുമുഅയും ജമാഅതും
പുണ്യ ദിനങ്ങൾ
സകാത്ത് കമ്മറ്റി
നിവാരണം
ഗ്യാലറി
വീഡിയോ
പുസ്തകങ്ങൾ
Posters
Sunnah Bot
Sunnah Bot
Assistance
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
ഇസ്ലാം
വിശ്വാസം
ആത്മീയം
കർമ്മ ശാസ്ത്രം
ചരിത്രം
ബിദ്അത്തുകാർ
ആദർശം
മരണപ്പെട്ടവർക്ക്
തൗഹീദ് ശിർക്ക്
സുന്നത് ബിദ്അത്
ഇസ്തിഗാസ തവസ്സുൽ
മദ്ഹബ്
അമ്പിയാ ഔലിയാക്കൾ
തബറുക് - ഏലസ്സ്
ജാറം - നേർച്ച
മീലാദാഘോഷം
തറാവീഹ്
ജുമുഅയും ജമാഅതും
പുണ്യ ദിനങ്ങൾ
സകാത്ത് കമ്മറ്റി
നിവാരണം
ഗ്യാലറി
വീഡിയോ
പുസ്തകങ്ങൾ
Posters
© 2026 Sunnah Club
Home
/
ഗ്യാലറി
പോസ്റ്ററുകൾ
All Posters
2026 ഓഗ 8
ആരാണ് മൗദൂദി?ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിലൂടെ
2026 ജൂലൈ 29
ജാറങ്ങൾക്ക് അംഗീകാരം നൽകി ഇമാം ശാഫിഈ(റ)
ഇമാമുൽ ഹറമൈൻ(റ)(ഹി.478) എഴുതുന്നു.
وَأَلْحَقَ الشَّافِعِي بِذَلِكَ عِمَارَةَ قُبُورِ الْأَنْبِيَاءِ الوَهَذَا حَسَنٌ فَإِنَّ قُبُورَهُمْ مَشَاهِدُ قَوْمٍ وَعِمَارَتُهَا قُرْبَةً وَكَانَ شَيْخِي يَمِيلُ إِلَى ذَلِكَ فِي قُبُورِ مَشَايِخِ الْإِسْلَامِ وَعُلَمَاءِ الدِّينِ بِنَاءً عَلَى مَا ذَكَرْنَاهُ،(نهاية المطلب في دراية المذهب
297/11 -
الجويني، الإمام الحرمين (ت
(478)മസ്ജിദ് നിർമാണം പോലുള്ള കാര്യങ്ങൾക്കു വേണ്ടി വസ്വി യ്യത് പറ്റുമെന്നതിനോട് ഇമാം ശാഫിഈ(റ) അമ്പിയാക്കളുടെ ഖബ്റുകളുടെ പരിപാലനം കൂടെ ചേർത്തു പറഞ്ഞിട്ടുണ്ട്. അത് നല്ലതാണ്. കാരണം: അവരുടെ ഖബ്റുകൾ അവരുടെ ശേഷിപ്പാണ്. അത് പരിപാലിക്കൽ പുണ്യകർമ്മമാണ്. ഇക്കാ രണത്തിനു വേണ്ടി എന്റെ ശൈഖ് ഇതിലേക്ക് മശാഇഖൻ മാരുടെയും ഉലമാക്കളുടെയും ഖബ്റുകളെ ചേർത്തിപ്പറഞ്ഞിട്ടുണ്ട്. (നിഹായതുൽ മത്വലബ്/ ഇമാമുൽ ഹറമൈനി(റ):11/297)ശാഫിഈ പണ്ഡിതരിലെ മുൻഗാമികളിൽ ഏറ്റവും ഏറ്റവും കൂടുതൽ മദ്ഹബ് അറിയുന്ന പണ്ഡിതനാണ് ഇമാമുൽ ഹറമൈൻ(റ). ഇതേ ആശയം ശേഷം വന്ന മുഴുവൻ ശാഫിഈ പണ്ഡിതരും അംഗീകരിച്ച് എഴുതിയിട്ടുണ്ട്.ഇമാം ഇബ്നു അബ്ദുൽ ബർ(റ) എഴുതുന്നു.
عبد الله بن عبد الحكمابْن أَعْيَنَ بْنِ اللَّيْثِ مَوْلَى عُثْمَانَ بْنِ عَفَّانَ
﵁
يُكَنَّى أَبَا مُحَمَّدٍ رَوَى عَنِ الشَّافِعِيِّ وَأَخَذَ عَنْهُ وَكَتَبَ كُتُبَهُ لِنَفْسِهِ وَلابْنِهِ مُحَمَّدٍ وَكَانَ مُتَحَقِّقًا بِقَوْلِ مَالِكٍ وَكَانَ صَدِيقًا لِلشَّافِعِيِّ وَعَلَيْهِ نَزَلَ إِذْ جَاءَ مِنْ بَغْدَادَ إِلَى مِصْرَ وَعِنْدَهُ مَاتَ الشَّافِعِيُّ وَدُفِنَ فِي وَسَطِ قُبُورِ بَنِي عَبْدِ الْحَكِم بِمِصْرَ وَبَنَوْا عَلَى قَبْرِهِ قُبَّةً وَتُوُفِّيَ عَبْدُ اللَّهِ بْنُ عَبْدِ الْحَكَمِ فِي شَهْرِ رَمَضَانَ سَنَةَ أَربع عشرَة وَمِائَتَيْنِ وَمِنْهُمالانتقاء في فضائل الثلاثة الأئمة الفقهاء ١
/
١١٣
—
ابن عبد البر (ت ٤٦٣
)ഇബ്നു അബ്ദുൽ ഹകം(റ) ഇമാം ഷാഫി(റ)ൽ നിന്ന് അറിവ് സ്വീകരിക്കുകയും അവിടുത്തെ കിതാബുകൾ തനിക്കും തൻ്റെ മകനും വേണ്ടി എഴുതുകയും ചെയ്തു. മാലികി ഇമാമിൻ്റെ മദ്ഹബിൽ അഗ്രഗണ്യനാണ് അദ്ദേഹം. ഇമാം ശാഫിഈ(റ) മിസ്റിൽ വന്നാൽ ഇബ്നു അബ്ദുൽ ഹകമിന്റെ കൂടെയാണ് താമസിക്കാറുള്ളത്. അവിടെയാണ് ഇമാം വഫാതാകുന്നതും. തന്റെ മക്കളുടെ ഖബ്റുകൾക്ക് ഇടയിലാണ് ഇമാം ഷാഫിഈ(റ)വിനെ മറവ് ചെയ്തത്. അവർ അവിടുത്തെ ഖബറിന് മുകളിൽ ഖുബ്ബ നിർമ്മിച്ചു. (അൽ ഇൻതിഖാഅ്/ ഇമാം ഇബ്നു അബ്ദുൽ ബർ(റ):113)
2026 ജൂലൈ 29
പെരുന്നാൾ നിസ്കാരം സ്ത്രീകളും തെരുവിലേക്കോ!?
ദീനിന്റെ തുടക്ക കാലത്ത് ആർത്തവ കാരികൾ പോലും പെരുന്നാളിന് പുറത്തിറങ്ങിയെന്ന ഹദസീസിനെ ഉലമാക്കൾ വിശദീകരിക്കുന്നു.ഇമാം നവവി(റ)വും ഇമാം അസ്ഖലാനി(റ) വും
وأجابوا عن إخْرَاجِ ذَوَاتِ الْخُدُورِ وَالْمُخَبَّأَةِ بِأَنَّ الْمَفْسَدَةَ فِي ذَلِكَ الزَّمَنِ كَانَتْ مَأْمُونَةً بِخِلَافِ الْيَوْمَ وَلِهَذَا صَحَ عَنْ عَائِشَةَ رضى الله عنها لَوْ رَأَى رَسُولُ اللَّهِ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَابِيلَ (شرح مسلم
: 178/6)ഫുഖഹാക്കൾ ഈ ഹദീസിന് നൽകിയ മറുപടി, ഇത് ഫിത് നകൾ നിർഭയത്വമുള്ള അക്കാലത്ത് മാത്രമാണ്. ഇക്കാലഘട്ട ത്തിൽ അങ്ങനെയല്ല. അതിനാലാണ് ആഇശാ(റ) തിരുവഫാതിന് ശേഷം പറഞ്ഞത്. ഉ “ഇന്നത്തെ സ്ത്രീകളുടെ ഈ പ്രശ്നങ്ങൾ നബി (സ) അറിഞ്ഞിരുന്നെങ്കിൽ അവരെ അവിടുന്ന് പള്ളിയെ തൊട്ട് തടയുമായിരുന്നു.”(ശറഹു മുസ്ലിം/ഇമാം നവവി(റ):6/178)
يُخَصَّ ذَلِكَ بِمَنْ يُؤْمَنُ عَلَيْهَا وَبِهَا الْفِتْنَةُ وَلَا يَتَرَتَّبُ عَلَى حُضُورِهَا مَحْذُورٌ وَلَا تُزَاحِمُ الرِّجَالَ فِي الطُّرُقِ وَلَا فِي الْمَجَامِعِ (فتح الباري
: 471/2)സ്ത്രീകൾക്കും അവളെ കൊണ്ട് മറ്റുള്ളവർക്കും ഫിത്നക്ക് സാധ്യ തയില്ലാത്തപ്പോഴും ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും വഴികളിലും പുരുഷൻമാരുമായി കൂടി കലരുന്ന രീതിയിൽ തിരക്കുകൾ ഇല്ലാത്ത സാഹചര്യത്തിലും മാത്രമേ പ്രസ്തുത ഹദീസ് ബാധകമാവുകയുള്ളൂ. (ഫത്ഹുൽ ബാരി/ ഇബ്നു ഹജറുൽ അസ്ഖലാനി(റ):2/471)
2025 ഫെബ്രു 6
പൊതു പ്രവർത്തനങ്ങൾ സകാത്തിൽ നിന്നല്ല
| അർഹരായ വ്യക്തികൾക്ക് വ്യക്തികൾ തന്നെ നൽകുന്ന സാമ്പത്തികമായ ഇബാദതാണ് സകാത്ത്.| കച്ചവടം, സ്വർണ്ണം വെളളി, കറൻസി എന്നിവയുടെ സകാത്ത് പണമായാണ് അർഹരിലേക്ക് ഏൽപ്പിക്കേണ്ടത്.| പൊതു പ്രവർത്തനങ്ങൾക്കോ പള്ളി പോലുള്ള മത സ്ഥാപനങ്ങ ൾക്കോ നൽകരുതെന്ന് ബിദ്അതുകാർ പോലും എഴുതിയിട്ടുണ്ട്.| പുതിയ സകാത്ത് പിരിവിൻ്റെ പരസ്യങ്ങളിൽ പോലും, കുടിവെള്ള പദ്ധതി, സ്കോളർഷിപ്പ്, തുടങ്ങിയ ഒട്ടനേകം കാര്യങ്ങളിൽ പാവ ങ്ങളുടെ അവകാശമായ സകാത്ത് വിനിയോഗിച്ചത് കാണുന്നു.ശ്രദ്ധിക്കുക. 1400 വർഷത്തെ ഇസ്ലാമിൻ്റെ ചരിത്രത്തിൽ വ്യക്തി കൾ നിർവ്വഹിക്കേണ്ട ഇബാദത്തായ സകാത്തിന് ഒരൊറ്റ ഇമാമും കമ്മറ്റിയുണ്ടാക്കി നൽകിയതായി കാണാനാകില്ല.
2025 ഫെബ്രു 6
ഫിത്ർ സകാത്തിൽ പോലും കൈയിട്ടു വാരുന്നു.!
| പെരുന്നാൾ ദിവസം നിർബന്ധമായും അവകാശികളിൽ എത്തിക്കേണ്ട ഫിത്ർ സകാത്തിന് പോലും പണം ചോദിച്ചു വാങ്ങുന്ന ബിദ്അതുകാരുടെ യാചനകളിൽ വീണുപോകരുത്!| ഇസ്ലാമിക ഭരണാധികരികൾക്കു പോലും ചോദിക്കാൻ അവകാശമില്ലാത്തതാണ് ഫിത്ർ സകാത്ത്.| കയ്യിൽ കിട്ടിയ ഫിത്ർ സകാത്ത് കൂട്ടിക്കുഴച്ച് നൽകിയവരി ലേക്ക് തന്നെ റിലീഫായി അയക്കുന്ന ദയനീയാവസ്ഥ ഈ വിവര മില്ലാത്ത ബിദഈ കമ്മറ്റികളിൽ സാധാരണയാണ്.| ഇത്തരം അനർഹമായ സകാത്തുകൾ സ്വരൂപിച്ച് നൽകിയതിന്റെ കണക്കുകൾ സംഘടനയുടെ ഔദാര്യമായി പ്രചരിപ്പിക്കുകയും പാവപ്പെട്ടവരെ ബിദ്അതിൻ്റെ കെണികളിൽ വീഴ്തുകയും ചെയ്യുന്നു. വഞ്ചിതരാവരുത്!
2025 ഫെബ്രു 6
പിരിവ് കമ്മറ്റി സകാതിന്റെ വക്കീലല്ല
| ധന വിനിയോഗത്തിൽ പൂർണ്ണ വിശ്വസ്തനായ നിർണ്ണിത വ്യക്തിയെ സകാത്ത് നൽകാൻ ഏൽപ്പിച്ചു കൊടുക്കാം. ഇബാ ദത്തായതിനാൽ കഴിയുന്നത്രെ സ്വയം നൽകലാണുത്തമം.കമ്മറ്റികളെയോ സംഘടനകളെയോ ഏൽപ്പിച്ചാൽ വീടില്ലെന്ന് വ്യക്തം. കിട്ടിയതെല്ലാം കൂട്ടിക്കുഴച്ചു പൊതുകാര്യങ്ങളിലേക്ക് വിനിയോഗിച്ചു, വിഹിതം കേന്ദ്രത്തിനയക്കുന്ന സ്വഭാവമാണ് സകാത് കമ്മറ്റികൾക്കുള്ളത്. നിർണ്ണിത വ്യക്തിയല്ല.| വക്കീലിന് സകാത്ത് ഏൽപ്പിക്കലോടെ ഉടമസ്ഥൻ്റെ ഉത്തര വാദിത്ത്വം അവസാനിക്കില്ല. വകീൽ സൂക്ഷ്മതയോടെ നിർവ്വഹിച്ചി ല്ലെങ്കിൽ ഉടമസ്ഥൻ്റെ സകാത്ത് വീടില്ല. കുറ്റക്കാരനും അവനാണ്
2025 ഫെബ്രു 6
അവകാശികൾ എല്ലാവരുമുണ്ടോ!?
| സകാത്തിന്റ് എട്ട് അവകാശികളിൽ നിലവിൽ നാട്ടിലുള്ള വരിലേക്ക് സകാത്ത് എത്തിക്കാനാണ് ദീൻ കൽപ്പിക്കുന്നത്. അതിനാൽ സകാത്തിൻ്റെ ജോലിക്കാരായി ഖലീഫ നിശ്ചയി ക്കുന്നയാൾ, അടിമ, യോദ്ധാവ്, എന്നിവരെ ഇനി നമ്മുടെ നാട്ടിൽ തിരയേണ്ടതില്ല.ബിദഇകൾ സകാത്ത് കൊള്ളയടിക്കാൻ യോദ്ധാവിനു പകരം സംഘടനയേയും സകാത്തിൻ്റെ ജോലിക്കാർക്കു പകരം സംഘട നക്കു വേണ്ടി സകാത്ത് പിരിക്കുന്ന പിരിവുകാരെയും പ്രതിഷ്ഠി ക്കുകയും അതിനു വേണ്ടി കടുത്ത ദുർവ്യാഖ്യാനങ്ങൾ നടത്തുകയും ചെയ്യുന്നു. ചതിയിലകപ്പെടരുത്!ശ്രദ്ധിക്കുക: ഇസ്ലാമിക ഭരണകൂടം ഉള്ളിടത്ത് ഖലീഫ നിയമിക്കുന്ന ജോലിക്കാർ മാത്രമേ സകാതിനർഹരാകൂ.. അല്ലെങ്കിൽ ആർക്കും ആ രുടേയും സകാത്ത് തോന്നിയ പോലെ തട്ടിക്കൊണ്ടുപോകാനാകും. ഇത് വിശ്വാസികളുടെ ഇബാദതുകളെ നിശ്ഫലമാക്കുന്നതു കാരണ മാണ് ഉലമാക്കൾ പ്രതികരിക്കേണ്ടി വരുന്നത്...
2025 ഫെബ്രു 6
ഭരണകൂടത്തിന് മാത്രം അവകാശം
| പ്രത്യക്ഷ സകാത്തിൻ്റെ ശേഖരണവും വിതരണവും ഇസ് ലാമിൽ ഭരണ കൂടത്തിന് മാത്രം അർഹതപ്പെട്ടതാണ്.മുൻ ജമാഅത്തെ ഇസ്ലാമി അമീർ സിദ്ധീഖ് ഹസൻ എഴുതുന്നു."ഒരു ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒട്ടേറെ നിയമ നിർദ്ദേശങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സകാ ത്തിൻ്റെ കാര്യക്ഷമമായ ശേഖരണ- വിതരണം, പലിശ സം ബന്ധിച്ച നിയമങ്ങൾ, മോഷണത്തിനും വ്യഭിചാരത്തിനുമുള്ള ശിക്ഷകൾ ഇവയെല്ലാം ഇതിൽ പെടുന്നു." (1984 പ്രബോധനം-ശരീഅത്ത് പതിപ്പ് പേ. 11).'ഞങ്ങൾ സകാത്തിൻ്റെ ജോലിക്കാരെ'ന്ന് ദുർവ്യാഖ്യാനിച്ചു പിരിവുകാർക്ക് പോലും സകാതുണ്ടെന്ന് ബിദ്അതുകാർ വാദിക്കുന്നു.. ഭരണ കൂടത്തിനു പോലും അർഹതയില്ലാത്ത പരോക്ഷമായ സകാത്ത് അടക്കം ഇവർ തട്ടിയെടുക്കുന്നുണ്ട്.ശ്രദ്ധിക്കുക: ഭരണകൂടമല്ലാത്തവർക്ക് അർഹതയുണ്ടെങ്കിൽ ആർക്കും തോന്നിയതു പോലെ സകാത്ത് തട്ടിയെടുക്കാനാകും.
2025 ഫെബ്രു 6
ഇസ്ലാമിക ഭരണത്തിനു പോലും അവകാശമില്ലാത്തത് സകാത് കമ്മറ്റിക്കോ!
| ഇസ്ലാമിലെ കൃത്യമായി നിബന്ധനകളും കണക്കുകളും പഠിപ്പിക്കപ്പെട്ട ഇബാദത്താണ് സകാത്ത്. അവ പാലിക്കാതെ കോടികൾ ചിലവഴിച്ചാലും അൽപ്പം പോലും സകാത്തായി വീടുകയില്ല.| സകാത്ത് ധനം രണ്ടിനമാണ്. പ്രത്യക്ഷവും പരോക്ഷവും.(well, Alball)• പ്രത്യക്ഷം: കൃഷി, കന്നുകാലികൾ, ഖനന കേന്ദ്രങ്ങൾ, എന്നിവ•പരോക്ഷം: സ്വർണ്ണം വെള്ളി, കറൻസി, കച്ചവട സകാത്ത്,ഫിത്ർ സകാത്ത് എന്നിവ ഈ ഇനത്തിൽ പെടുന്നു.✓പരോക്ഷമായ സകാത്ത് ഇസ്ലാമിക ഭരണാധികാരികൾക്കു പോലും പിടിച്ചു വാങ്ങാൻ അവകാശമില്ല എന്നത്ദീനിൽ ഇജ്മാഉണ്ട്. അവ സ്വയം കൊടുത്തു വീട്ടണം.പരോക്ഷ സകാത്ത് പോലും ദീനിൻ്റെ പേരിൽ നേതാവ് ചമഞ്ഞ്സാധാരണക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന ബിദ്അതുകാരുടെചതികളിൽ നിന്ന് ഇബാദത്ത് നിഷ്ഫലമാകാതെ ശ്രദ്ധിക്കുക!
2025 ഫെബ്രു 6
ബാങ്കിലിട്ടു പലിശ വാങ്ങുന്നു
| സകാത്ത് കൃത്യമായി വിതരണം ചെയ്യുമെന്നു വാഗ്ദാനം നൽകി പിരിച്ചെടുത്ത പണം അവകാശികളിൽ എത്തിക്കാതെ ബാങ്കിലിട്ടു പലിശ വാങ്ങി തിന്നാൻ കൊടുക്കുന്ന ദുരവസ്ഥ പോലും കണ്ടുവരുന്നു.| സ്വന്തം നാട്ടിൽ കൊടുക്കേണ്ട സകാത് 'ഫീ സബീലില്ലാഹ്' എന്ന പേര് നൽകി സംഘടനാ ചിലവുകൾക്ക് പരസ്യമായി ഉപയോഗിക്കുന്നു. കേന്ദ്രത്തിന് അയച്ചു കൊടുക്കുന്നു.| അവകാശികളിൽ നിന്നും വിട്ടുകൊണ്ട് പ്രിന്റിങ് ചാർജ്ജ്, നോട്ടീസ്, റസീപ്റ്റ്, വാഹന വാടക, പരസ്യം, തുടങ്ങിയവക്കും ഈ ധനത്തിൽ നിന്ന് തന്നെ എടുത്തുപയോഗിക്കുന്നു.
2025 ഫെബ്രു 6
സകാത്ത് ധനം സംഘടനക്കോ!?
| പാവപ്പെട്ടവരുടെ അവകാശമായി ഇസ്ലാം നിയമിച്ച സകാ ത്തിൽ കൈയ്യിട്ടുവാരി ബിദ്അതുകാർ സംഘടനയുടെ എല്ലാ തോന്നിവാസങ്ങൾക്കും ഉപയോഗിക്കുന്നു.| ജമാഅതെ ഇസ്ലാമി പോലുള്ള ബിദഇകൾ വ്യവസ്ഥാപിതമായി തന്നെ സകാത്ത് ധനം സംഘടനക്കും പത്രങ്ങൾക്കും ഉപയോ ഗിക്കുന്നു. പിരിച്ചു കിട്ടുന്ന സകാത്ത് ധനം ബൈത്തുൽ മാൽ എന്ന പേരിലെ സംഘടനാ ഫണ്ടിലേക്ക് ലയിപ്പിച്ചു, അമീറു മാർക്ക് ഇഷ്ടാനുസരണം ചിലവഴിക്കാനും സ്വാതന്ത്ര്യമുണ്ട്.| സകാത്തിന്റെ ധനത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി, സാധുക്കളെ ബിദഈ കെണികളിൽ വീഴ്തുന്നു.
2025 ഫെബ്രു 6
അവകാശികൾ തീർന്നുപോയോ?
മുൻ വർഷത്തെ ഇരിപ്പ് തുക 1,60,222.00 | സകാത്തിന്റെ പേരിൽ ചെറിയ ഏരിയകളിൽ നിന്ന് പിരിച്ചെ ടുത്ത പണത്തിൻ്റെ കണക്കുകളിൽ പോലും ലക്ഷങ്ങൾ മുൻ വർഷത്തെ ബാക്കി'യായി രേഖപ്പെട്ടു കിടക്കുന്നു.| നമ്മുടെ നാട്ടിൽ അവകാശികൾ തീർന്നുപോയതു കൊണ്ടാണോ പെട്ടെന്ന് തന്നെ അവകാശികളിലേക്കെ ത്തിക്കേണ്ട സകാത്തിൻ്റെ ധനം ആർക്കും നൽകാതെ കെട്ടിക്കിടക്കുന്നത്!?| സകാത്ത് ധനം പിരിച്ചെടുത്തു പുറത്തുവിട്ട മിക്ക കണക്കു കളുടേയും അവസ്ഥ ഇതാണ്.
See More