ദീനിന്റെ തുടക്ക കാലത്ത് ആർത്തവ കാരികൾ പോലും പെരുന്നാളിന് പുറത്തിറങ്ങിയെന്ന ഹദസീസിനെ ഉലമാക്കൾ വിശദീകരിക്കുന്നു.
ഇമാം നവവി(റ)വും ഇമാം അസ്ഖലാനി(റ) വും
وأجابوا عن إخْرَاجِ ذَوَاتِ الْخُدُورِ وَالْمُخَبَّأَةِ بِأَنَّ الْمَفْسَدَةَ فِي ذَلِكَ الزَّمَنِ كَانَتْ مَأْمُونَةً بِخِلَافِ الْيَوْمَ وَلِهَذَا صَحَ عَنْ عَائِشَةَ رضى الله عنها لَوْ رَأَى رَسُولُ اللَّهِ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَابِيلَ (شرح مسلم: 178/6)
ഫുഖഹാക്കൾ ഈ ഹദീസിന് നൽകിയ മറുപടി, ഇത് ഫിത് നകൾ നിർഭയത്വമുള്ള അക്കാലത്ത് മാത്രമാണ്. ഇക്കാലഘട്ട ത്തിൽ അങ്ങനെയല്ല. അതിനാലാണ് ആഇശാ(റ) തിരുവഫാതിന് ശേഷം പറഞ്ഞത്. ഉ “ഇന്നത്തെ സ്ത്രീകളുടെ ഈ പ്രശ്നങ്ങൾ നബി (സ) അറിഞ്ഞിരുന്നെങ്കിൽ അവരെ അവിടുന്ന് പള്ളിയെ തൊട്ട് തടയുമായിരുന്നു.”(ശറഹു മുസ്ലിം/ഇമാം നവവി(റ):6/178)
يُخَصَّ ذَلِكَ بِمَنْ يُؤْمَنُ عَلَيْهَا وَبِهَا الْفِتْنَةُ وَلَا يَتَرَتَّبُ عَلَى حُضُورِهَا مَحْذُورٌ وَلَا تُزَاحِمُ الرِّجَالَ فِي الطُّرُقِ وَلَا فِي الْمَجَامِعِ (فتح الباري: 471/2)
സ്ത്രീകൾക്കും അവളെ കൊണ്ട് മറ്റുള്ളവർക്കും ഫിത്നക്ക് സാധ്യ തയില്ലാത്തപ്പോഴും ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും വഴികളിലും പുരുഷൻമാരുമായി കൂടി കലരുന്ന രീതിയിൽ തിരക്കുകൾ ഇല്ലാത്ത സാഹചര്യത്തിലും മാത്രമേ പ്രസ്തുത ഹദീസ് ബാധകമാവുകയുള്ളൂ. (ഫത്ഹുൽ ബാരി/ ഇബ്നു ഹജറുൽ അസ്ഖലാനി(റ):2/471)

