ഇമാം സുയൂഥി(റ) എഴുതുന്നു:
فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أَنَّهُ يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ (الحاوي للفتاوي الإمام جلال الدين السيوطي: 266/1)
"ദീനിൻ്റെ അടിസ്ഥാന തത്വങ്ങൾ നമ്മോട് ആവശ്യപ്പെടു ന്നത് ഈ മാസം മുത്ത്നബി(സ)യുടെ ജന്മമാണെന്നതു കൊണ്ട് സന്തോഷം പ്രകടിപ്പിക്കാനാണ്. അവിടുത്തെ വഫാതിനെയോർത്ത് ദുഖാചരണം നടത്താനല്ല.”(അൽഹാവീ. 1/226)
ശിയായിസമാണ് വഹാബികളുടെ ദുഃഖാചരണം
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: “നബി (സ) ആശൂറാഅ് ദിനത്തെ അനുഗ്രഹം ലഭിച്ചെന്ന കാരണം കൊണ്ട് അത് പ്രകടിപ്പിക്കാൻ നോമ്പെടുക്കാൻ കൽപ്പി ച്ചെങ്കിൽ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി(സ) ജനനത്തിന് സന്തോഷം അതേ ദിവസം ആവർത്തിച്ചു വരുമ്പോൾ പ്രകടിപ്പിക്കാൻ അർഹതപ്പെട്ടതാണ്.” (അൽ അജ്.വിബതുൽ മർളിയ്യ:1118)

