സ്വഹീഹുൽ ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസ്
عَنِ ابْنِ عَبَّاسٍ سَمِعَ عُمَرَ اللهُ يَقُولُ عَلَى الْمِنْبَرِ سَمِعْتُ النَّبِيَّ ﷺ يَقُولُ «لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ فَإِنَّمَا أَنَا عَبْدُهُ فَقُولُوا: عَبْدُ اللهِ وَرَسُولُهُ» (صحيح البخاري:3445)
നസ്വാറാക്കൾ ഈസാ(അ) നെ വാഴ്ത്തിയതു പോലെ നിങ്ങൾ എന്നെ വാഴ്ത്തരുതേ... ഞാൻ അല്ലാഹുവിൻ്റെ അടിമയാണ്. അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്ന് നിങ്ങൾ പറഞ്ഞോളൂ.. (ബുഖാരി:3445)
قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَم مائدة 17 وَقَالَتِ النَّصَارَى الْمَسِيحُ ابْنُ الله التوبة 30
"നസ്വാറാക്കൾ പറഞ്ഞു ഈസാ(അ) ദൈവമാണ്. (മാഇദ:17)
ഈസാ(അ) ദൈവ പുത്രനാണെന്ന് നസ്വാറാക്കൾ പറഞ്ഞു."(തൗബ:30)
ഖസ്വീദതുൽ ബുർദയിലെ വരികളിൽ ഇമാം ബൂസ്വീരി(റ)
دَعْ مَا ادَّعَتْهُ النَّصَارَى فِى نَبِيِّهِم وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ
“നസ്വാറാക്കൾ അവരുടെ നബിയിൽ വാദിച്ച വാദം ഒഴിവാക്കിയിട്ട് അവിടുത്തെ മദ്ഹായി നീ എന്തും പറഞ്ഞോ..”

