"മനുഷ്യൻ എത്ര വലിയ മഹാനോ മഹതിയോ ആയാലും മരിക്കുന്നതോടുകൂടി ശവം(മയ്യിത്ത്) ആകുന്നു. ഈ ശവത്തെ ഖബ്റടക്കുന്നു. മനുഷ്യന്റെ ഇഹലോകവുമായുള്ള സകല ബന്ധങ്ങളും അവിടെ അവസാനിക്കുന്നു
(ശബാബ് 2026 ഏപ്രിൽ 3)
ഇതാണ് വഹാബികളും മുസ്ലിംകളും തമ്മിള്ള വ്യത്യാസം, മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും പിന്നെ അമ്പിയാക്കളോ ഔലിയാക്കളോ എന്ന വ്യത്യാസമില്ലാതെ വെറും ശവങ്ങൾ മാത്രമാണെന്നും പിന്നീട് അവർക്ക് ഇഹലോകവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് വഹാബികൾ സമൂഹത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ മരണമെന്നത് ശരീരത്തിൽ നിന്ന് ആത്മാവ് വേർപ്പെട്ട് മറ്റൊരു ലോകത്തേക്ക് നീങ്ങലാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതും മുസ്ലീങ്ങൾ വിശ്വസിക്കുന്നതും. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന വിശ്വാസം മക്കയിലെ ചില മുശ്രിക്കുകൾക്കുണ്ടായിരുന്നു
വിശുദ്ധ ഖുർആൻ അതിനെ ശകതമായി വിമർശിച്ചത് കാണാം.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ قَدْ يَئِسُوا مِنَ الْآخِرَةِ كَما يَئِسَ الْكُفَّارُ مِنْ أَصْحابِ الْقُبُورِ (الممتحنة ١٣)
"ഖബ്റുകളിലുള്ളവരെ സംബന്ധിച്ച് അവിശ്വാസികൾ നിരാശപ്പെട്ടിരിക്കുന്നത് പോലെ, പരലോകത്തെ സംബന്ധിച്ച് തീർച്ചയായും അവർ നിരാശപ്പെട്ടിരിക്കുകയാണ്." (അമാനി മൗലവിയുടെ പരിഭാഷ)
മരണം സർവ്വനാശമല്ലെന്നും ആത്മാവിൻ്റെ വേർപിരിയ ലാണെന്നും ആത്മാവിന് നാശമില്ലെന്നുമാണ് മുസ്ലിംകൾ
വിശ്വസിക്കുന്നത്,പ്രസ്തുത ആത്മാക്കൾക്ക് ഇഹലോകവുമായി ബന്ധപ്പെടാനും അറിയാനും സാധിക്കുമെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങൾ പറയുന്നത്.
വഹാബി ആചാര്യൻ ഇബ്നു തൈമിയ്യ: പറയുന്നു
"ആത്മാവ് ഖബ്റിനടുത്ത് വരികയും ചിലപ്പോഴൊക്കെ ഖബ്റിലേക്ക് മടക്കപ്പെടുകയും ചെയ്യും. പ്രവാചകർ (സ്വ) ഇപ്രകാരം അരുളിചെയ്യുന്നു:
'ഇഹലോകത്ത് വെച്ച് തനിക്ക് പരിചയമുണ്ടായിരുന്ന ഒരാളുടെ ഖബ്റിനരികിലൂടെ ഒരാൾ നടന്നുപോവുകയും, എന്നിട്ട് അദ്ദേഹത്തിന് സലാം ചൊല്ലുകയും ചെയ്താൽ,സലാം മടക്കാൻ വേണ്ടി അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിനെ മടക്കികൊടുക്കാതിരിക്കില്ല,
മരണപ്പെട്ടവർ തന്നെ സന്ദർശിക്കാൻ വരുന്നയാളെ തിരിച്ചറിയാറുണ്ട്. അതുകൊണ്ടാണ് ഖബർ സന്ദർശിക്കുമ്പോൾ
السَّلَامُ عَلَيْكُمْ أَهْلَ دَارِ قَوْمٍ مُؤْمِنِينَ وَإِنَّا إنْ شَاءَ اللَّهُ بِكُمْ لَاحِقُونَ،
എന്ന് പറയൽ സുന്നത്തായിട്ടുള്ളത്. (മജ്മൂഉ ഫതാവാ24/304)
മരണപ്പെട്ട ഒരു സാധാരണ വിശ്വാസിയുടെ അവസ്ഥയാണിത് .എന്നാൽ അമ്പിയാക്കളെപ്പോലുള്ളവർ അവരുടെ ഖബ്റുകളിൽ ജീവിച്ചിരിക്കുന്നവരാണെന്നാണ് ഇസ്ലാമിക വിശ്വാസം.മറിച്ചുള്ളത് യുക്തിവാദവും പ്രമാണവിരുദ്ധവുമാണ്,അതുകൊണ്ടാണ് വഹാബിസം ഇസ്ലാമല്ല എന്ന് പറയുന്നതും.
مجموع الفتاوى ٢٤/٣٠٤
وَالرُّوحُ تُشْرِفُ عَلَى الْقَبْرِ وَتُعَادُ إلَى اللَّحْدِ أَحْيَانًا. كَمَا قَالَ النَّبِيُّ ﷺ ﴿مَا مِنْ رَجُلٍ يَمُرُّ بِقَبْرِ الرَّجُلِ كَانَ يَعْرِفُهُ فِي الدُّنْيَا فَيُسَلِّمُ عَلَيْهِ إلَّا رَدَّ اللَّهُ عَلَيْهِ رُوحَهُ حَتَّى يَرُدَّ عليه السلام﴾ . وَالْمَيِّتُ قَدْ يَعْرِفُ مَنْ يَزُورُهُ وَلِهَذَا كَانَتْ السُّنَّةُ أَنْ يُقَالَ: ﴿السَّلَامُ عَلَيْكُمْ أَهْلَ دَارِ قَوْمٍ مُؤْمِنِينَ وَإِنَّا إنْ شَاءَ اللَّهُ بِكُمْ لَاحِقُونَ، وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَمِنْكُمْ، وَالْمُسْتَأْخِرِين﴾ وَاَللَّهُ أَعْلَمُ.
